ദുനിയവിനോട് നീ വിരക്തനവുക
കാരണം നിനക്കറിയില്ല
രാത്രി പുലര്‍ന്നാല്‍ നീ ജീവിച്ചിരിക്കുമോയെന്നു
എത്ര മണവാട്ടികളെയാണ്
മണവാളന് വേണ്ടി അണിയിച്ചൊരുക്കിയത്
നിര്‍ണയ രാത്രിയിലതാ
അവരുടെ ആത്മാക്കള്‍ പിടിക്കപ്പെടുന്നു
ദീര്‍ഘായുസ്സ് കൊതിച്ച എത്ര ശിശുക്കളാണ്
ഖബറുകളുടെ ഇരുളിലേക്ക് തള്ളപ്പെട്ടത്
എത്ര ആരോഗ്യ ദൃഢ ഗാത്രരാണ് മരണം വരിച്ചത്
എത്ര രോഗികളാണ് കാലമേറെ ജീവിച്ചത്
എത്ര യുവാക്കളാണ് അശ്രദ്ധരായി കാലം കഴിക്കുന്നത്
അവരെ കഫന്‍ ചെയ്യാനുള്ള പുടവ നെയ്തെടുക്കപ്പെട്ടിരിക്കുന്നു
അതവരറിയുന്നില്ല
പ്രഭാതത്തിലെ കൊട്ടരവാസികള്‍ എത്രയാണ്
വൈകിയിട്ടു ഖബറാളികളായി തീര്‍ന്നത്